.

ചെല്ലാനം : പഞ്ചായത്തിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം. കെ.ഡി. പ്രസാദ് പ്രസിഡന്റായി.

ചെല്ലാനം : തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥി സാലി നെൽസന്റെ വോട്ട് അസാധുവായി. ഇതോടെ തോൽവി പ്രതീക്ഷിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത എൽഡിഎഫ് അട്ടിമറി ജയം നേടി. മുൻ പ്രസിഡൻ്റായിരുന്ന കെ എൽ ജോസഫ് രാജിവച്ചതിനെ തുടർന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടിംഗിലാണ് യുഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർത്ഥി സാലി നെൽസന്റെ വോട്ട് അസാധുവായത്. ഇതോടെ നറുക്കെടുപ്പിലേക്ക് നീങ്ങിയ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ കെ.ഡി. പ്രസാദ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ട്വിൻ്റി - ട്വിൻ്റി കൂട്ടുകെട്ടിലെ പ്രസിഡൻ്റ് കെ.എൽ.ജോസഫ് രാജിവെച്ചതിനെ തുടർന്നാണ് വോടെടുപ്പ് നടന്നത്. എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് 2021- ൽ യു.ഡി.എഫ് - ട്വിൻ്റി - ട്വിൻ്റി കൂട്ടുകെട്ടിലാണ് എൽ.ഡി.എഫിനെ താഴെയിറക്കി ഭരണം നേടിയത്. 21 അംഗങ്ങളുള്ള ചെല്ലാനം പഞ്ചായത്തിൽ എല്‍.ഡി.എഫിന് പത്തു സീറ്റും, ട്വന്‍റി ട്വന്‍റിക്ക് ഏഴ്, യു.ഡി.എഫിന് നാലും സീറ്റുകളുമാണുള്ളത്. നിലവിൽ കോൺഗ്രസിലെ അനില സെബാസ്റ്റിനാണ് വൈസ് പ്രസിഡൻ്റ്. അനിത ഷീലൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 25, 2023, 10:48 p.m. | Chellanam