.

ചെല്ലാനം : കണ്ണമാലിയിൽ ആശ്വാസമായി മഹാത്മാ സ്നേഹ അടുക്കള.

ചെല്ലാനം : കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കണ്ണമാലി നിവാസികൾക്ക് ആശ്വാസമായി മഹാത്മാ സ്നേഹ അടുക്കള പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചത് നാട്ടുകാർക്ക് ഏറെ ആശ്വാസമായി. അടുക്കളയിൽ നിന്ന് മൂന്ന് നേരവും ദുരിതബാധിതർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്. ഷമീർ വളവത്ത്, റഫീക്ക് ഉസ്മാൻ സേഠ്, അസീസ് ഇസ്ഹാക്ക് സേഠ്, റേഡിയോ ജോക്കി നീന, തമ്പി സുബ്രഹ്മണ്യം, കവിത ഹരികുമാർ, ഷൈനി മാത്യൂ, ടോപ്സി ജെയ്സൻ, സുജിത്ത് , മോഹനൻ, നജീബ്, മീന, സുനിത ഷമീർ, ഷബാന എന്നിവരാണ് അടുക്കളക്ക് നേതൃത്വം നൽകുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 6, 2023, 11:32 p.m. | Chellanam