.

#congress

#food kit

#varapuzha

വരാപ്പുഴ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് കോൺ​ഗ്രസ്....

വരാപ്പുഴ തുണ്ടത്തുംകടവ് കോൺ​ഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 11, 12, 13 വാർഡുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. 1300 ഓളം വീടുകളിലാണ് ഇവർ ഭക്ഷ്യക്കിറ്റ് എത്തിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പോളി, 11ാം വാർഡ് മെംബർ ജാൻസി ടോമി, 12ാം വാർഡ് മെംബർ മിനി ബോബൻ, കോൺ​ഗ്രസ് പറവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. ആന്റണി, വാർഡ് കമ്മിറ്റി കൺവീനർ പി.ജി. ജോസഫ് എന്നിവർ സംസാരിക്കുന്നു...

LifeKochi Web Desk | July 11, 2021, 10:22 p.m. | Varapuzha