.

#food kit

#charity

#Daya Charitable Trust

പറവൂർ: ദയ ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം നടത്തി

പാലക്കാട് കേന്ദ്രമായി കേരളത്തിൽ ഉടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ വിവിധ കാരണങ്ങളാൽ തഴയപ്പെട്ട ജനവിഭാഗത്തിനുള്ള ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി രമേഷ്, ആസാ ചെയർമാൻ സി.പി. സാലിഹ്, പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ തുടങ്ങിയവർ പ്രസംഗിച്ചു.

LifeKochi Web Desk | Aug. 16, 2021, 7:40 p.m. | Paravoor North