.

#edakochi

പതിനാലാം ഡിവിഷനിലെ ജനങ്ങൾക്ക് കൗൺസിലറുടെ കരുതൽ...

14-ാം ഡിവിഷൻ കൗൺസിലർ ലൈലാ ദാസിൻ്റെ നേതൃത്വത്തിൽ അരിവിതരണം നടത്തി. തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് ജനറൽ സെക്രട്ടറി വാർമ്മയിൽ മധു, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സിറാജുദ്ദീൻ രാജ, നാഷണൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിജു ചിറ്റേപ്പള്ളി, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എ. അസ് ലം, മുസ്ലീം ലീഗ് ഡിവിഷൻ പ്രസിഡണ്ട് പി.എം. റഫീക്ക്, യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വിപിൻ മണ്ണാളിൽ, റംല, കസ്തൂരി തുടങ്ങിയവർ നേതൃത്വം നൽകി.

LifeKochi Web Desk | May 30, 2021, 3:28 p.m. | Edakochi