.

#Njarakkal

#dyfi

ഡിവൈഎഫ്ഐ ഞാറക്കലിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണംചെയ്തു...

ഡിവൈഎഫ്ഐ ഞാറക്കൽ മേഖല കമ്മിറ്റി വിദ്യാർത്ഥികളുടെ പഠനത്തിനായി സ്മാർട്ട് ഫോണുകൽ വിതരണം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ പണം സമാഹരിച്ച തുക കൊണ്ടാണ് സ്മാർട്ട് ഫോണുകൾ വാങ്ങിയത്. മഞ്ഞൂരാൻ ഹാളിൽ നടന്ന മൊബൈൽ ചലഞ്ച് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗം പി കെ ഫ്രാൻസിസ്, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് ലിറ്റിഷ്യ ഫ്രാൻസിസ്, ഞാറക്കൽ മേഖലാ പ്രസിഡണ്ട് കെ.പി. പ്രശോഭ്, വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി എം.പി. ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | July 11, 2021, 5:43 p.m. | Njarakkal