.

ഇടക്കൊച്ചി : സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടന്നു

ഇടക്കൊച്ചി : സെൻ്റ്. മേരിസ് കോൾപിംഗ് സൊസൈറ്റിയുടെയും മട്ടാഞ്ചേരി സീ ഒപ്റ്റിക്കൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടപ്പള്ളി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. റാഫി കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കേൾപിംഗ് സൊസൈറ്റി പ്രസിഡൻറ് സി. എക്സ്. ഷാജി അധ്യക്ഷത വഹിച്ചു. എം.എക്സ്. ആൻറണി, അജിത് കുമാർ എസ്., അമൽ, കെ. ജെ. റിക്സൺ, ഷിജി ജിൻസൺ, ലിൻസി തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 14, 2023, 4:41 p.m. | Edakochi