.

ഇടക്കൊച്ചി : എൻസിസിയുടെ വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ സൈക്ലോത്തോൺ എറണാകുളത്ത്.

ഇടക്കൊച്ചി : രണ്ട് ഓഫീസർമാരും ഒരു വനിത കേഡറ്റ് ഇൻസ്ട്രക്ടറും 14 വനിതാ കേഡറ്റുകളും അടങ്ങുന്ന സംഘം കന്യാകുമാരി മുതൽ ന്യൂഡൽഹി വരെ 32 ദിവസങ്ങളിലായി 3230 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നു. അക്വിനാസ് കോളേജ് അങ്കണത്തിൽ എത്തിയ സൈക്ലോത്തണിനെ ദേശീയ ബാഡ്മിന്റൺ താരം ആരതി സാറാ സുനിൽ 'ഫ്ലാഗ് ഇൻ' ചെയ്തു. എറണാകുളം ഗ്രൂപ്പ് കമാൻഡർ എൻ.സി.സി കമ്മഡോർ സൈമൺ മത്തായി, അക്വിനാസ് കോളേജ് മാനേജർ റവ.ഫാ.ഡോ.മരിയൻ അറക്കൽ, പ്രിൻസിപ്പാൾ ലഫ്റ്റനന്റ് ഡോ. ജോസഫ് ജോൺ, കമാൻഡിംഗ് ഓഫീസർ കേണൽ ജോർജ് പൗലോസ് എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വർഷങ്ങളിൽ സ്ത്രീ ശാക്തീകരണത്തിന്റെയും ഉത്തരവാദിത്തമുള്ള ആഗോള ശക്തിയായി ഇന്ത്യയെ വികസിപ്പിക്കുന്നതിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് സൈക്ലോത്തൺ ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ ചരാഗ് വിശദീകരിച്ചു. കൊച്ചിയിലും പരിസരങ്ങളിലും ഒരു ദിവസത്തെ കാഴ്ചകൾക്കും സന്ദർശനങ്ങൾക്കും ശേഷം സൈക്ലോത്തൺ ഗുരുവായൂരിലേക്ക് നീങ്ങും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 10, 2023, 11:53 p.m. | Edakochi