.

ഇടക്കൊച്ചി : ചെട്ടി പാടം പാടശേഖരത്തിൽ പൊക്കാളി വിത്ത് വിതച്ചു.

ഇടക്കൊച്ചി : വിത്ത് വിതച്ച് KSKTU ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളുരുത്തി ഏരിയ കമ്മറ്റി പ്രസിഡന്റ് വി കെ വിനയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ഒപി സുരേഷ് സ്വാഗതം ആശംസിച്ചു പാടശേഖര സമിതിയുടെ പ്രസിഡന്റ് എബ്രഹാം നെൽസൺ, സി പി എം ഏരിയ സെക്രട്ടറി പി എ പീറ്റർ, KSKTU പള്ളുരുത്തി ഏരിയ സെക്രട്ടറി എം എസ് ശോഭിതൻ എന്നിവർ സംസാരിച്ചു. പി കെ ദേവദാസ് ചടങ്ങിൽ കൃതഞ്ജത രേഖപ്പെടുത്തി. കർഷക സംഘം ഏരിയ പ്രസിഡന്റ് എ എം ഷെറീഫ്, മുൻ കൗൺസിലർ പ്രതിഭ അൻസാരി, പി കെ എസ് ഏരിയ പ്രസിഡന്റ് എൻ വി കചൻ ,KSKTU ഏരിയ വൈ: പ്രസിഡന്റ് എൻ വി മണി, നാടക കലാകാരൻ എ പി ലെനിൻ, DYFI നേതാക്കളായ അരുൺ കുമാർ, അജിത് മാത്യു, മത്സ്യ തൊഴിലാളി യൂണിയൻ നേതാവ് കെ ആർ രമേഷ് എന്നിവർ പങ്കെടുത്തു. വിത്ത് വിതയ്ക്ക് എൻ എം അജയൻ , എൻ കെ ധർമ്മജൻ, എം പീതാംബരൻ , സന്തോഷ്‌, തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ എബ്രാഹം നെൽസൺ പ്രസിഡൻ്റ് ചെട്ടിപ്പാടം പാടശേഖര സമിതി, ഓ പി സുരേഷ് KSKTU വില്ലേജ് സെക്രട്ടറി, പി കെ ദേവദാസ് കർഷക തൊഴിലാളി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 28, 2023, 3:25 p.m. | Edakochi