.

ഇടക്കൊച്ചി: ലഹരിക്കെതിരേ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ ഫുട്ബോൾ മേള.

ഇടക്കൊച്ചി:ലഹരിക്കെതിരേ കുട്ടികളെയും യുവജനങ്ങളെയും സജ്ജരാക്കുകയെന്ന ലക്ഷ്യവുമായി പോലീസിന്റെ നേതൃത്വത്തിൽ ജനകീയ ഫുട്ബോൾ മേള നടത്തുന്നു. പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി മേഖലകളാക്കി തിരിച്ച് ഇടകൊച്ചി ആശ്വാസ്ഭവൻ, തോപ്പുംപടി അംബേദ്കർ സ്റ്റേഡിയം, കൊച്ചിൻ കോളജ് മൈതാനം, വെളിഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഫുട്ബോൾ മത്സരം നടക്കുക. 16, 17 മേഖലാ മത്സരങ്ങളും, 18ന് സെമിയും, 19ന് ഫൈനലും നടക്കുമെന്ന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷ്ണർ വി.ജി രവീന്ദ്രനാഥ് അറിയിച്ചു. ചടങ്ങിൽ കെ എക്സ് സിൽവസ്റ്റർ എസ്എച്ച്ഓ പള്ളുരുത്തി, മാത്യു ക്ളീറ്റസ് ഫിഫ മുൻ റഫറീ, ലീജ തോമസ് ബാബു കുമ്പളങ്ങി പഞ്ചായത് പ്രസിഡന്റ്, രഞ്ജിത് മാസ്റ്റർ കൗൺസിലർ നഗരസഭാ, ലൈല ദാസ് കൗൺസിലർ നഗരസഭാ, അഭിലാഷ് തോപ്പിൽ കൗൺസിലർ നഗരസഭാ, സൂസൻ ജോസഫ് കുമ്പളങ്ങി പഞ്ചായത്ത് മുൻ പ്രസിഡന്റ് , എ എ ജോർജ് മേഖല സെക്രട്ടറി എഡ്രാക് എന്നിവർ സംബന്ധിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 16, 2021, 6:10 p.m. | Edakochi