.

#edakochi

ഇടക്കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടിപിആർ നിർണയിച്ച് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നടപടി അവസാനിപ്പിക്കുക, ദിവസേന കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമീപം നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം യൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഉദ്ഘാടനം ചെയ്തു. വിനു വർഗ്ഗീസ്, ജോൺസൺ എം.ജെ., സ്റ്റീഫൻ മാർട്ടിൻ, പെക്സൻ ജോർജ്ജ്, കെ.എസ്.ജോസഫ്, എൻ.എ.ആൻ്റണി എന്നിവർ സംസാരിച്ചു. സിനി പി.കെ., ജോസി റിബല്ലോ, കുര്യാക്കോസ് ബോബൻ, സജിമോൻ എസ് & എസ്, ജോപ്സൻ ഡിസൂസ തുടങ്ങിയവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 3, 2021, 9:10 p.m. | Edakochi