.

ഇടക്കൊച്ചി : സെഹിയോൻ പ്രേക്ഷിത സംഘത്തിന് ISO അംഗീകാരം ലഭിച്ചു. ചടങ്ങ് M P ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു.

ഇടക്കൊച്ചി : കഴിഞ്ഞ 27 വർഷങ്ങളായി അനാഥരും, നിരാലംബരും, തെരുവ് മാത്രം ആശ്രയമായവർക്കും താങ്ങും തണലുമായി പ്രവർത്തിച്ചുവരുന്ന സെഹിയോൻ പ്രേക്ഷിത സംഘത്തിന് അന്താരാഷ്ട്ര തലത്തിൽ ISO അംഗീകാരം ലഭിച്ചു. ISO 22000 ഭക്ഷണം പാകം ചെയ്ത് വിതരണത്തിനുള്ളതും, ISO 9001 സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റി പ്രവർത്തനങ്ങൾക്കും. 2020 ഫെബ്രുവരിയിൽ ഐ. ടി സർട്ടിഫിക്കറ്റുകളും, 2022 ൽ 12A, 80G സർട്ടിഫിക്കറ്റുകളും ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്. സെഹിയോൻ പ്രേക്ഷിത സംഘം പ്രസിഡന്റ് എം എസ് ജൂഡ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ M P ഹൈബി ഈഡൻ ഉദ്‌ഘാടനം നിർവഹിച്ചു. M L A കെ ബാബു മുഖ്യ അതിഥിയായി. അനുഗ്രഹ പ്രഭാഷണം റൈറ്റ് റവ. ഡോ. ജോസഫ് കരിയിൽ നടത്തി, ഡോ. എൻ. ശ്രീകുമാർ (ISO പ്രതിനിധി) വിഷയ അവതരണം നടത്തി, തുടർന്ന് ISO പ്രതിനിധികൾ സംഘം പ്രസിഡണ്ട് എം എസ് ജൂഡ്സൺനു സർട്ടിഫിക്കറ്റുകൾ കൈമാറി. സംഘം മാനേജിംഗ് ട്രസ്റ്റീ ഡോ. അരുൺ ഉമ്മൻ സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടർ റവ. മോൺ. ആന്റണി കൊച്ചുകരിയിൽ, കൗൺസിലർമാരായ ജിജ ടെൻസൺ, അഭിലാഷ് തോപ്പിൽ, ഷീബ ഡ്യൂറോം, കമാൻഡർ ഷെവലിയാർ ഷിബു തെക്കുംപുറം, മുൻ മേയർ ടോണി ചമ്മണി, ബാബു ജോസഫ്, ജിൻസൺ, തമ്പി സുബ്രഹ്മണ്യൻ, എ എൽ ജോൺസൺ, ജോസഫ് മാമുണ്ടേൽ, റാൻസി ആംബ്രോ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 30, 2023, 11:02 p.m. | Edakochi