.

ഇടക്കൊച്ചി : സെഹിയോൻ പ്രേക്ഷിത സംഘം 27-ാം വാർഷികത്തിൽ പ്രവർത്തക സംഗമവും പ്രവർത്തകരെ ആദരിക്കലും നടത്തി.

ഇടക്കൊച്ചി : അനാഥരിലും, അഗതികളിലും, തെരുവിൽ അലയുന്നവരിലും ദൈവമുഖം ദർശിച്ച് സ്നേഹ നിറവിൽ ഭക്ഷണവും പരിചരണവും നൽകി ആത്മീയ ശുശ്രൂഷ മേഖലയിൽ ജനകീയ സഹകരണത്തിന്റെ പുത്തൻ വഴിയിൽ മുന്നേറുന്ന സെഹിയോൻ പ്രേക്ഷിത സംഘം ട്രസ്റ്റ് 27 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രവർത്തക സംഗമവും പ്രവർത്തകരെ ആദരിക്കലും നടത്തി. സിനിമാതാരം ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെഹിയോൻ പ്രേക്ഷിത സംഘം പ്രസിഡൻറ് എം. എക്സ്. ജൂഡ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ റവ.മോൺ. ആൻറണി കൊച്ചു കരിയിൽ, ഫാ. ഡോമിനിക് ആലുവപറമ്പിൽ, ഡോ. അരുൺ ഉമ്മൻ, റാൻസി അബ്രോ, ജോസഫ് മാമുണ്ടയിൽ, ഫിലോമിന വിൽസൺ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 26, 2023, 12:04 a.m. | Edakochi