.

#edakochi

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാതരംഗിണി പരിപാടിയ്ക്ക് തുടക്കമായി

ഇടക്കൊച്ചിനു സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി വിദ്യാതരംഗിണി പരിപാടിയ്ക്ക് തുടക്കമായി. പഠനത്തിനായി മൊബൈൽ ഫോണുകൾ വാങ്ങുന്നതിന് പലിശ രഹിത വായ്പ്പ നൽകുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, ബോർഡ് മെമ്പർ പി.ഡി. സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

LifeKochi Web Desk | July 9, 2021, 4:01 p.m. | Edakochi