.

ഇടക്കൊച്ചി : കോൺഗ്രസ് നേതാവും ഇടക്കൊച്ചി സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായിരുന്ന ജോസികുഞ്ഞിൻ്റെ 20-ാമത് ചരമ വാർഷിക അനുസ്മരണം നടന്നു.

ഇടക്കൊച്ചി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഹിയോൻ ഊട്ടുശാലയിൽ നടന്ന പുഷ്പാർച്ചനയും പൊതുസമ്മേളനവും M P ഹൈബി ഈഡൻ നിർവഹിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുനില സിബി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് തെരുവിൽ കഴിയുന്ന ആയിരത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ.റോബർട്ട് അധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്യം, ആർ. ത്യാഗരാജൻ, എൻ.ആർ.ശ്രീകുമാർ, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ, ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ, കെ.വി. ലാസർ, രാജു കല്ലുമഠത്തിൽ, സി.എൽ.ശശീന്ദ്രൻ, പി.ഡി.സുരേഷ്, കർമിലി ആൻ്റണി, ജസ്റ്റിൻ കവലക്കൽ,റോയ് പഴേകാട്ട്, സജന യേശുദാസ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 5, 2023, 8:53 p.m. | Edakochi