.

ഇടക്കൊച്ചി : ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരത്തിന്റെ ത്രൈമാസ പരിപാടി ഇടക്കൊച്ചി പി കെ കുട്ടികൃഷ്ണൻ വൈദ്യർ സ്റ്റേജിൽ നടന്നു.

ഇടക്കൊച്ചി : പരിപാടി പ്രശസ്ത നാടക രചയിതാവ് ചെറുന്നിയൂർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ലെനിൻ ഇടക്കൊച്ചി, ഗുരുപൂജ ജേതാവ് അരിവാൾ ജോൺ എന്നിവരെ ആദരിച്ചു. കലാരത്ന കെ എം ധർമ്മൻ അധ്യക്ഷത വഹിച്ചു. ഇടക്കൊച്ചി സലിംകുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കൊച്ചി നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിൽ, എം എ ശോഭിതൻ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ് തുടങ്ങിയവർ സംസാരിച്ചു. കഥാപ്രസംഗം, ലഘുനാടകം, നാടക സിനിമ ഗാനസന്ധ്യ തുടങ്ങിയവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 4:26 p.m. | Edakochi