.

ഇടപ്പള്ളി : ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (INTUC) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്നിൽ പിക്കറ്റിങ് നടത്തി.

ഇടപ്പള്ളി : സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സെസ്സ്പിരിവിലൂടെ നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കിട്ടേണ്ട തുക ട്രഷറിയിലേക്ക് അടപ്പിക്കുന്നത് നിർമ്മാണ തൊഴിലാളിയോടുള്ള ക്രൂരമായ വഞ്ചനയാണ് എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് KX സെവ്യർ അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന പ്രസിഡണ്ട് പി എം മുഹമ്മദ് ഹനീഫ് മുഖ്യ പ്രഭാഷണം നടത്തി. ജോൺ പഴേരി, വി ജെ പൈലി, പി ബി രവി, പി ജെ റോയ്, പി ജെ ഫ്രാങ്ക്ലിൻ, എം എസ് സതീശൻ, കെ എ പ്രകാശൻ, വി ഐ കരീം, വി ഓ ജെയിംസ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 20, 2023, 11:39 p.m. | Edappally