.

#eloor

#edapally

ഏലൂർ: എ.ഐ.വൈ.എഫ് ഏലൂർ മേഖല കമ്മിറ്റി പഠനോപകരണ വിതരണവും പഠന മികവിനുള്ള ആദരവും നൽകി

ഏലൂർ: എ.ഐ.വൈ.എഫ് ഏലൂർ മേഖല കമ്മിറ്റി ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ വെച്ച് അർഹരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും എസ്.എസ്.എൽ.സി. പരീക്ഷയ്ക്കും ഉന്നത വിജയം നേടിയവരെയും കോവിഡ് - 19 ഹെൽപ്പ് ഡെസ്ക്കിൽ പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. ബിരിയാണി ചലഞ്ചിലൂടെയാണ് മൊബൈൽ ഫോൺ അടക്കമുള്ള പഠനോപകരണങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണം നടത്തിയത്. പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ പരിപാടി ഉദ്ഘാടനം ചെയ്തു. പഠന മികവിനുള്ള ആദരവ് സി.പി.ഐ. കളമശ്ശേരി മണ്ഡലം സെക്രട്ടറി പി.കെ.സുരേഷ് നിർവ്വഹിച്ചു. എ.ഐ.വൈ.എഫ്. മേഖല പ്രസിഡണ്ട് ഷെബിൻ മോഹൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, നിയാസ് സലീം സ്വാഗതവും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നേതാക്കളായ റ്റി.എം.ഷെനിൻ, സിജി ബാബു, റ്റി.ആർ. സിനിരാജ്, എ.ഐ.വൈ.എഫ്. കളമശ്ശേരി മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, സി.പി.ഐ. ഏലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി. വിത്സൻ, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.എഫ് തോമസ് കൗൺസിലർമാരായ ജയശ്രീ സതീഷ്, സീമ സിജു എന്നിവർ ആശംസയും എനോഷ് ജോൺസൻ നന്ദിയും രേഖപ്പെടുത്തി.

LifeKochi Web Desk | Aug. 25, 2021, 8:14 p.m. | Eloor