.

എലൂർ :മഹാത്മാ അയ്യങ്കാളിയെ സോഷ്യൽ മീഡിയ യിലൂടെ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

എലൂർ :കേരള പുലയർ മഹാസഭ ആലങ്ങാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയെ സോഷ്യൽ മീഡിയ യിലൂടെ ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും മുപ്പത്തടത്ത് സംഘടിപ്പിച്ചു. കെപിഎംസ് ജില്ലക്കമ്മറ്റിയംഗം പി എ ഉത്തമൻ പരിപാടി ഉദ്ഘടാനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഐ. സദാനന്ദൻ, പി എസ്. വിജയകുമാർ, പി എ രവീന്ദ്രൻ, കെ വി ബാലു, രാജേഷ് കുമാർ, കെ സി. ഷനീഷ്, തുടങ്ങിയവർ സംസാരിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ.

LifeKochi Web Desk | June 24, 2023, 9:38 p.m. | Eloor