.

ഏലൂർ : "ശുചിത്വത്തിനൊപ്പം കളമശ്ശേരി" പദ്ധതിയുടെ ഭാഗമായി കൈമാറ്റ ചന്ത (ഫ്ലീ മാർക്കറ്റ്) സംഘടിപ്പിക്കുന്നു.

ഏലൂർ : ഉപയോഗക്ഷമമായതും നമുക്ക് ആവശ്യമില്ലാത്തതുമായ വസ്തുക്കൾ മറ്റുള്ളവർക്ക് സംഭാവന ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഏലൂർ നഗരസഭാതല വസ്തുക്കളുടെ ശേഖരണം 23-ാം വാർഡിൽ സംഘടിപ്പിച്ചു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെ വസതിയിൽ നിന്നും നഗരസഭ ചെയർമാൻ എ ഡി സുജിൽ വസ്തുക്കൾ ശേഖരിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. നവ കേരളം ജില്ലാ കോഡിനേറ്റർ രഞ്ജിനി, ആരോഗ്യ സമിതി അധ്യക്ഷൻ പി എ ഷെറീഫ്, ദിവ്യാ നോബി, ശ്രീദേവി ടീച്ചർ കെ എ മാഹിൻ, നഗരസഭാ സെക്രട്ടറി പി എസ്സ് കൃഷ്ണകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ്, ആരോഗ്യ വിഭാഗം ജീവനക്കാർ, ആശാവർക്കർമാർ, അംഗൻവാടി വർക്കേഴ്സ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ നഗരസഭ ചെയർമാൻ എ ഡി സുജിൽ, പി എ ഷരീഫ് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ രാജേഷ് മിക്കാഡോ.

LifeKochi Web Desk | Aug. 5, 2023, 8:02 p.m. | Eloor