.

എറണാകുളം സെൻട്രൽ : എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു.

എറണാകുളം സെൻട്രൽ : റവന്യൂ ജില്ലാ ശാസ്ത്രോത്സവം എസ്ആർവിജിവിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം എംഎൽഎ ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഏവരെയും സ്വാഗതം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു. ഡിവിഷൻ കൗൺസിലർ പത്മജാ എസ് മേനോൻ, വിഎച്ച്എസ്ഇ അഡീഷണൽ ഡയറക്ടർ ലിസി ജോസഫ്, എറണാകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡിഫി ജോസഫ്, പ്രിൻസിപ്പാൾ ബിജു എ എൻ, അധ്യാപക സംഘടനാ പ്രതിനിധികളായ ജോസ്പെറ്റ് ജേക്കബ്, അജിമോൻ പൗലോസ്, വില്യം പി എം, ശിഹാബ്, കമറുദ്ദീൻ പി എ, ജി വെങ്കിടേഷ്, ബിനു കെ വർഗീസ്, അനസ് എൻ എ, ഡോ. സന്തോഷ് കുമാർ, ജോസഫ് വർഗീസ്, രഞ്ജിത്ത് മാത്യു ഫുഡ് കമ്മറ്റി കൺവീനർ, ടി യു സാദത്ത്, പി എ സുബൈർ ഗ്രീൻ പ്രോട്ടോകോൾ കൺവീനർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ നിഷാദ് ബാബു പി എ നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളായ പത്മപ്രിയ, ഷാനി ബെന്നി, കാവേരി, ഷാരോൺ, ജാസിം സേവിയർ പി ജെ, ജോയൽ കുര്യൻ, പൂജ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. എംഎൽഎ ടി.ജെ വിനോദ് വൊക്കേഷണൽ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മാറമ്പള്ളി നസ്രത്തൽ ഇസ്ലാം വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ എൻ എസ് എസ് പ്രവർത്തകർ ഫ്ലാഷ് മോബ് നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 2, 2023, 11:25 p.m. | Ernakulam Central