.

എറണാകുളം സെൻട്രൽ : വർഗ്ഗീയതയ്ക്കും വംശീയതയ്ക്കും അതീതമായി ജനതയുടെ ഐക്യം ഉദ്ഘോഷിച്ചു കൊണ്ട് കേന്ദ്ര മേഖലയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

എറണാകുളം സെൻട്രൽ : ബാങ്ക് എംപ്ലോയീസ് ആർട്ട്സ് മൂവ്മെന്റ് (ബീം), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി), കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ, ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ, എൽ ഐ സി എംപ്ലോയീസ് , കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ അഭിമുഖ്യത്തിൽ ഹൈക്കോടതി ജംഗ്‌ഷനിൽ നിന്നാരംഭിച്ച റാലി കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുന്നിൽ സമാപിച്ചു. തുടർന്ന് അഗ്നിജ്വാല തെളിച്ച് പ്രതിജ്ഞ എടുത്തു. പൊതുയോഗം എഴുത്തുകാരി തനൂജ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. എൽ ഐ സി എംപ്ലോയീസ് യൂണിയൻ ഡിവിഷനൽ വൈസ് പ്രസിഡന്റ് ബാബുരാജ് P B അധ്യക്ഷനായി. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാർ, കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് സി ബി വേണുഗോപാൽ, കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജോസി കെ ചിറപ്പുറം, ബി എസ് എൻ എൽ ഇ യു സംസ്ഥാന അസിസ്റ്റന്റ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു. ബീം സെക്രട്ടറി കെ പി സുശീൽ കുമാർ സ്വാഗതവും ബെഫി ജില്ലാ സെക്രട്ടറി വി വിമൽ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 9, 2023, 12:11 a.m. | Ernakulam Central