.

#ernakulam central news

എറണാകുളം: ഉണ്ണാവ്രത സമരവുമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിററിയുടെ ആഹ്വാന പ്രകാരം എറണാകുളം ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച 'ഉണ്ണാവ്രത പോരാട്ടം" ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ: കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റോബിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, വായ്പകൾക്ക് മൊറോട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തിരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. വ്യാപാരികളുടെ ഉണ്ണാവ്രത പോരാട്ടം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു. വ്യാപാര സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കെ. ജലീൽ സ്വാഗതം പറഞ്ഞു. വ്യാപാരികൾ കറുത്ത ഷർട്ടും, കറുത്ത മുണ്ടുo, കറുത്ത മാസ്കും ധരിച്ചാണ് സമരത്തിൽ പങ്കെടുത്തത്. സമരത്തെ അഭിവാദ്യം ചെയ്ത് ഹെഡ് ലോഡ് വർക്കേഴ്സ് സി. ഐ. ടി.യു. ജില്ലാ സെക്രട്ടറി കെ. എം അഷ്റഫ്, ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അസീസ് മൂലയിൽ, ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് വേണുഗോപാൽ, പെട്ടിക്കട വണ്ടിക്കട വ്യാപാരി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ. ഡി വിൻസെൻ്റ്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡൻ്റ് ഇ. ഡി. ജോയി, ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് പ്രസിഡൻറ് അഡ്വ. പി.ജെ. പോൾസൺ, സി.പി.എം. സെൻട്രൽ എൽ.സി. സെക്രട്ടറി എൻ.കെ. പ്രഭാകരനായിക്ക്, ടെക്സ്റ്റയിൽ വ്യാപാര സമിതി ജില്ലാ പ്രസിഡൻ്റ് ബി. നയനാർ, ചിക്കൺ വ്യാപാര സമിതി എറണാകുളം ഏരിയാ സെക്രട്ടറി നൗഫൽ ഖയ്യും, സമിതി ജില്ലാ വൈ: പ്രസിഡൻ്റ് ടി.വി സന്തോഷ്, സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി എ. എസ്. ബാലകൃഷ്ണൻ, സമിതി ഏരിയാ പ്രസിഡൻ്റ് സുരേഷ് ബാബു. എന്നിവർ സംസാരിച്ചു. സമിതി ജില്ലാ ട്രഷറർ ടി.എം അബ്ദുൾ വാഹിദ് നന്ദി പറഞ്ഞു.. ജില്ലയിൽ കളക്റേറ്റ്, കോർപ്പറേഷൻ ഓഫീസ്, കോർപ്പറേഷൻ സോണൽ ഓഫീസുകൾ, നഗരസഭ ഓഫീസുകൾ, ഗ്രാമ പഞ്ചായത്താഫീസുകൾ, പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ അടക്കം 75 ഇടങ്ങളിൽ സമരം നടന്നു.

LifeKochi Web Desk | Aug. 3, 2021, 5:19 p.m. | Ernakulam Central