.

എറണാകുളം നോർത്ത് : ആംഗ്ലോ- ഇന്ത്യൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ 58-ാം വാർഷിക സ്ക്കോളർഷിപ്പ് വിതരണം M Pഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

എറണാകുളം നോർത്ത് : ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി മുഖ്യാതിഥിയായി. പ്രസിഡൻ്റ് ജെയിംസ് എച്ച് ഗന്ഥർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും റാങ്ക് ജേതാക്കളായവരെയും ചടങ്ങിൽ ആദരിച്ചു. പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന 230 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ രക്ഷാധികാരിയും ഇൻഫന്റ് ജീസസ് ചർച്ച് വികാരിയുമായ ഫാ. ഡോ. ഡഗ്ലെസ് പിൻ ഹീറോ അനുഗ്രഹപ്രഭാഷണം നടത്തി. സുരീന്ദർ സിംഗ് സേത്തി, ഡോ. ചാൾസ് ഡയസ്, അഡ്വ. ഷെറി ജെ തോമസ്, ഫാ. പയസ് പെരേര, മാർഷൽ ഡിക്കുഞ്ഞ, അഡ്വ. ആൻറണി റോബർട്ട് ഡയസ്, ഒബ്രോയ് റോഡറിക്സ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 3, 2023, midnight | Ernakulam North