.

#kaloor

എറണാകുളം: ഒളിംപിക്സ് ഹോക്കിയിൽ മലയാളി ശ്രീജേഷിലൂടെ ഇന്ത്യയ്ക്ക് മെഡൽ; എംജി റോഡിൽ നടന്ന ആഹ്ലാദ പ്രകടനം കാണാം..

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത് മലയാളികളുടെ സ്വന്തം ശ്രീജേഷ്. നാലു പതിറ്റാണ്ടിനുശേഷമാണ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. അവസാന സെക്കൻഡിൽ ജർമനിക്ക് ലഭിച്ച പെനാൽറ്റി കോർണർ ഇന്ത്യൻ കീപ്പറായ മലയാളി പി.ആർ. ശ്രീജേഷ് ​ഗോൾ ആകാതെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 130 കോടി ജനങ്ങളുടെ അഭിമാനമായി മാറിയിരിക്കുന്ന ശ്രീജേഷിനെ അഭിനന്ദിച്ചും ഇന്ത്യൻ വിജയത്തിൽ ആഹ്ലാദം പങ്കുവച്ചും എറണാകുളം ഹോക്കി ലൗവേഴ്സ് എംജി റോഡിൽ നടത്തിയ ആഹ്ലാദപ്രകടനം കാണാം...

LifeKochi Web Desk | Aug. 5, 2021, 5:35 p.m. | Kaloor