.

എറണാകുളം സൗത്ത് : ബാങ്ക് എംപ്ലോയീസ് ആർട്ട്സ് മൂവ്മെന്റ്, മാങ്കോസ്റ്റിൻ ക്ലബ്ബിൻ്റെ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു.

എറണാകുളം സൗത്ത് : കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബാങ്ക് എംപ്ലോയീസ് ആർട്ട്സ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി മങ്കോസ്റ്റിൻ ക്ലബ്ബിൻ്റെ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ലൈവ് മ്യൂസിക്കൽ പെർഫോമൻസ് കാണുവാൻ അനേകം ആളുകൾ സന്നിഹിതരായി. കെ.എസ് രവീന്ദ്രൻ ബാങ്ക് എംപ്ലോയീസ് ആർട്സ് മൂവ്മെൻറ് എറണാകുളം പ്രസിഡൻറ്, നന്ദകുമാർ സി.ജെ. ആദ്യകാല അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവർ സംസാരിക്കുന്നു. മാങ്കോസ്റ്റിൻ ക്ലബ്ബിൻറെ സുശീൽ കുമാർ കെ പി, അജയ് ജിഷ്ണു, നവജ്യോത്, ഹരിപ്രസാദ്, അഞ്ജന, ഷക്കീബ്, അമേഖ്, എരി എന്നിവരാണ് നേതൃത്വം നൽകിയത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 23, 2023, 1:01 a.m. | Ernakulam South