.

എറണാകുളം സൗത്ത് : പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ എറണാകുളം പാർലമെന്റ് നിയോജക മണ്ഡലത്തിലെ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

എറണാകുളം സൗത്ത് : സെന്റ് തെരേസാസ് കോളേജിൽ 3000 കുട്ടികൾക്കുള്ള മുപ്പത് ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പ് വിതരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ഒന്നര കോടി രൂപ ചെലവഴിച്ച് 2023 നവംബർ മുതൽ എറണാകുളം പാർലമെന്റ് നിയോജക മണ്ഡലത്തിലെ അൻപതിനായിരം വിദ്യാർത്ഥികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതി കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കും എന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ വി തോമസ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കാണ് പി.ടി.എ.യുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. മേയർ എം അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.എൽഎമാരായ ടി.ജെ. വിനോദ്, കെ. ബാബു, കെ.ജെ.മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെച്ചിൻ ഷിപ്പ്യാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഉയർന്ന ഉദ്യാഗസ്ഥൻമാർ, സെന്റ്. തേരേസാസ് കോളേജ് മാനേജർ സിസ്റ്റർ വിനീത എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രസ്റ്റിയും മുൻ എം.എൽഎ യുമായ എം.എ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 9, 2023, 8:13 p.m. | Ernakulam South