.

#Local news

#Protest

എറണാകുളം: എൽ എസ്.ഡബ്ല്യൂ.എ.കെ റിലേ ഉപവാസ സമരം ഏഴാം ദിവസം പിന്നിട്ടു...

എൽ.എസ്.ഡബ്ല്യൂ.എ.കെ. എറണാകുളം ജില്ല കമ്മിറ്റി മേനക ജംഗ്ഷനിൽ സംഘടിപ്പിച്ചിട്ടുള്ള റിലേ ഉപവാസ സമരത്തിന്റെ ഏഴാം ദിവസം കുന്നത്തുനാട് മേഖലയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. 'ഞങ്ങൾക്കും ജീവിക്കണം... ജനിച്ച നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാൻ അവസരം ഒരുക്കുക' എന്ന മുദ്രാവാക്യവുമായാണ് ഇവർ സമരം നടത്തുന്നത്. കുന്നത്തുനാട് മേഖല പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ബിജു മാത്യു, കെ.വി.വി.ഇ.എസ് മേഖലാ പ്രസിഡന്റ് എം.സി. പോൾസൺ, വി4 കൊച്ചി ചെയർമാൻ നിപുൺ ചെറിയാൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 3, 2021, 6:23 p.m. | Ernakulam Central