.

#Njarakkal

#Protest

വൈപ്പിൻ: റോഡിൽ പൂക്കളമിട്ട് പ്രതിഷേധം...

ബോൾഗാട്ടി - വൈപ്പിൻ ഗോശ്രീ പലങ്ങളിലെ കുഴികളിൽ വീണ് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് നിരന്തരമായി ഗുരുതര പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായിട്ടും അതിന് പരിഹാരം കാണാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മുളവുകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ പൂക്കളമിട്ട് ഓണപാട്ടുപാടി പ്രതിഷേധിച്ചു. യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റിന്റോ കെ. ജോയ്‌ അധ്യക്ഷത വഹിച്ചു. ആന്റണി ഹിജു, സാദിക് സാജു, സുജിത്, അജ്മൽ വിശാഖ് അശ്വിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

LifeKochi Web Desk | Aug. 19, 2021, 1:45 p.m. | Njarakkal