.

#edakochi

ക്വാറന്റെയിനിൽ കഴിയുന്ന നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങായി കിറ്റ് വിതരണം

പള്ളുരുത്തി തങ്ങൾ ന​ഗർ കൂട്ടായ്മയും വൈറ്റ്​ഗാർഡും ചേർന്ന് ക്വാറന്റെയിനിൽ കഴിയുന്ന നിർധനരായ കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. അവശ്യ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റിന്റെ വിതരണം പള്ളുരുത്തി സി.ഐ. സുമേഷ് സുധാകരൻ കൗൺസിലർ ലൈല ദാസിന് നൽകി ഉദ്ഘാടനം ചെയ്തു. തങ്ങൾ നഗർ പള്ളി ചീഫ് ഇമാം അൻസർ മന്നാനി, സെക്രട്ടറി കെ.എം. അബൂബക്കർ, കോർഡിനേറ്റർ വി.എ. ആഷിക് എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | April 25, 2021, 5:05 p.m. | Edakochi