.

ഫോർട്ട്കൊച്ചി : കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പദ്ധതിയായ "സജീവ" ത്തിന്റെ ഭാഗമായി ജൂബിലി ഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

ഫോർട്ട്കൊച്ചി : യുവതലമുറയെ കാർന്നെടുക്കുന്ന അർബുദമായ ലഹരി എന്ന വിപത്തിനെതിരെ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്ന പദ്ധതിയായ സജീവത്തിന്റെ ഭാഗമായി ജൂബിലി ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എറണാകുളം കമ്മീഷണർ ഓഫീസ് സീനിയർ സി പി ഓ യും ഹൗസ് ഓഫീസറുമായ ബൈജു ജോൺ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി അങ്കണത്തിൽ നിന്നും റാലി ആരംഭിച്ച് ഫോർട്ട്കൊച്ചി മൈതാനിയിൽ എത്തുകയും, ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു. ഫോർട്ട്കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബൈജു വി എസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസിസ്റ്റൻറ് ശാലിനി ആശംസകൾ അർപ്പിച്ചു. സി എസ് എസ് എസ് ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ കടവിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട്, കോർഡിനേറ്റർ ലാലി സേവിയർ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 28, 2023, 7:06 p.m. | Fort Kochi