.

ഫോർട്ട്കൊച്ചി : പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി വെളി മൈതാനത്ത് കൂറ്റൻ മഴമരം ക്രിസ്മസ് ട്രീയായി അണിഞ്ഞൊരുങ്ങി.

ഫോർട്ട്കൊച്ചി : നൈറ്റ് യുണൈറ്റഡ് ക്ലബ് അംഗങ്ങൾ 75000 ബൾബുകളും 1500 സീരിയൽ സെറ്റുകളും 100 മണികളും 180 നക്ഷത്രങ്ങളും 1080 ബോളുകളും 6 ഹാങ്ങിങ് ലൈറ്റുകളും 20 സാൻ്റക്ലോസുകളും മരത്തിന്റെ ഏറ്റവും മുകളിൽ 12 അടി ഉയരമുള്ള നക്ഷത്രവും കൊണ്ട് അണിയിച്ചൊരുക്കിയ ക്രിസ്മസ്ട്രീയുടെ ഉദ്ഘാടനം കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. കെ ജെ മാക്സി എംഎൽഎ, മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ ആർ മനോജ്, ഡെപ്യൂട്ടി മേയർ കെ എ ആൻസിയ, കൊച്ചി നഗരസഭ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡൻറ് പി എസ് സനോജ്, സെക്രട്ടറി ടി ആർ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് ട്രീ ഒരുക്കുന്നതിന് നേതൃത്വം നൽകിയത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 26, 2023, 10:58 p.m. | Fort Kochi