.

ഫോർട്ട്കൊച്ചി : കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി വിദ്യാഭ്യാസ സഹായ പദ്ധതിയായ ചൈൽഡ് സ്പോൺസർഷിപ്പിലെ കുട്ടികൾക്കായി ത്രിദിന ക്യാമ്പും സ്കോളർഷിപ്പ് വിതരണവും നടത്തി.

ഫോർട്ട്കൊച്ചി : കൊച്ചി രൂപത ബിഷപ്പ് റൈറ്റ്. റവ.ഡോ. ജോസഫ് കരിയിൽ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ക്യാമ്പിൻ്റെ ഉദ്ഘാടനം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ നിർവ്വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട് ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ വിവിധ വിഷയങ്ങളെക്കുറിച്ച് ബോണീ ചെല്ലാനത്തിൻ്റെ നേതൃത്വത്തിൽ ക്ലാസുകളും ചർച്ചകളും നടത്തി. ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ പരിശീലനങ്ങളും വ്യക്തിത്വ വികസനം, കലാകായിക കഴിവുകളുടെ വികസനം, മത്സരങ്ങൾ, ലഹരി മരുന്നുകളുടെ ദൂഷ്യവശങ്ങൾ എന്നിവ ക്ലാസിലെ വിഷയങ്ങൾ ആയിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 13, 2023, 6:15 p.m. | Fort Kochi