.

ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവലിന് പതാക ഉയർന്നു

ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി എംഎൽഎ കെ ജെ മാക്സി കാർണിവൽ പതാക ഉയർത്തി. കാർണിവൽ ആഘോഷങ്ങളിൽ പങ്കുചേരുന്ന എഴുപതിൽപരം ക്ലബ്ബുകളുടെ പതാകകളും അതോടൊപ്പം ഫോർട്ട് കൊച്ചിയിൽ ഉയർന്നു. സബ് കളക്ടർ കെ മീര ഐഎഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ കൗൺസിലർ അഡ്വ. ആൻറണി കുരീത്തറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, കാർണിവൽ കമ്മിറ്റി ജനറൽ കൺവീനർ സേവിയർ ബോബൻ, ജനറൽ സെക്രട്ടറി കെ കെ നദീർ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 18, 2023, 12:32 a.m. | Fort Kochi