.

ഫോർട്ട്കൊച്ചി : ഇന്ത്യക്കായി കൊച്ചിയിൽ നിന്നും മാസ്റ്റേഴ്സ് ഹാൻഡ്‌ബാൾ വേൾഡ് കപ്പിന് ക്രോയേഷ്യയിലേക്ക്.

ഫോർട്ട്കൊച്ചി : കൊച്ചിയിൽ നിന്നും വേൾഡ് കപ്പിന് ഹാൻഡ്‌ബാൾ താരങ്ങൾ ഇന്ത്യക്കായി മാസ്റ്റേഴ്സ് ഹാൻഡ്‌ബാൾ വേൾഡ് കപ്പിന് 2023 മെയ്‌ 15 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ക്രോയേഷ്യയിലേക്ക് പുറപ്പെടുന്നു. കൊച്ചി YMCA യിൽ ഫിലിപ്പ് തോമസ് കോച്ചിന്റെ ശിക്ഷണത്തിൽ വളർന്ന താരങ്ങളാണ് ഇവർ. വിവിധ കാറ്റഗറിയിലായി 35+,40+,45+,50+ വയസ് വിഭാഗത്തിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിനെ പ്രതിനിധികരിക്കുന്നു. മെയ്‌ 18 മുതൽ 21 വരെയാണ് മത്സരങ്ങൾ. ക്രൊയേഷ്യയിലെ ഓമിസിലാണ് നടക്കുന്നത്. പോളണ്ട്. ജർമ്മനി, ഇറ്റലി, ഹൻഗറി, ചിലി, ചെക്ക് റിപ്പബ്ലിക് എന്നിങ്ങനെ 15 മികച്ച ടീമുകളുമായാണ് ഇന്ത്യ മത്സരിക്കുന്നത് . കൈസ് CM , വിൻസ്റ്റൺ കബ്രാൾ, ഷാജി ജോസ് , സന്തോഷ് കുമാർ MS, അജിൽ വിജു, ആന്റണി സന്തോഷ്, ഷമീർ KY, സജീവ് സാമുവേൽ, എമെർസലിൻ ലൂയിസ് , സീയൂസെൻ കെ എന്നിവർ മത്സരങ്ങൾക്കായി പോകുന്നു. കോച്ച് ജോർജ് B വർഗീസ്. ഇവരുടെ പരിശീലനം ഫോർട്ട്കൊച്ചി ഡെൽറ്റ സ്കൂളിൽ ഒരുമാസമായി നടന്നു വരുന്നു. ജൂനിയർ ഇന്ത്യൻ ടീം, യൂണിവേഴ്സിറ്റി, കേരള ടീമിൽ അംഗങ്ങൾ ആയിരുന്നവരാണ് ഇവർ. ഇതിൽ കോളേജ്, സ്കൂൾ കായിക അദ്ധ്യാപകരാണ് പ്രൊഫസർ ഷാജി ജോസ്, സന്തോഷ്‌ കുമാർ,എമെർസലിൻ ലുയ്‌സ് എന്നിവർ. മറ്റുള്ളവർ പ്രമുഖ ബിസിനെസ്സ് സ്ഥാപനങ്ങളിൽ ജോലി ചെയുന്നു. എറണാകുളം RTO സ്വപ്ന SP ഇന്ത്യയ്ക്കു വേണ്ടി പങ്കെടുക്കാൻ ടീമിനൊപ്പം പ്രാക്ടീസ് ചെയുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 12, 2023, 5:46 p.m. | Fort Kochi