.

ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് ഇൻ്റർഡൈവും നല്ല നസ്രായൻ ഗ്രൂപ്പും ചേർന്ന് ബീച്ച് റോഡ് ബീച്ചിൽ ബീച്ച് സ്വിമ്മത്തോൺ സംഘടിപ്പിച്ചു.

ഫോർട്ട്കൊച്ചി : എംഎൽഎ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം മട്ടാഞ്ചേരി എസിപി കെ ആർ മനോജ് നിർവഹിച്ചു. യോഗത്തിൽ കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, പൊതു പ്രവർത്തകൻ ദാസൻ, കാർണിവൽ കമ്മിറ്റി കൺവീനർ കെ കെ നദീർ, കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇന്റർഡൈവ് മേധാവി വിൽഫ്രഡ് മാനുവൽ, നല്ല നസ്രായൻ ഭാരവാഹികളായ ജോൺ റോഷൻ, സമ്പത്ത് മാനുവൽ, ഡോ. ജോയ്, ക്ലിന്റൺ സേവിയർ, സുനിൽ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 23, 2023, 8 p.m. | Fort Kochi