.

ഫോർട്ട്കൊച്ചി : തീരദേശ ശുചീകരണം നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഫോർട്ട്കൊച്ചി : ബീച്ചിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തീരദേശ ശുചീകരണം നടത്തി. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ തീര ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ കോസ്റ്റ് ഗാർഡ് കപ്പലുകളും തീരത്തെ യൂണിറ്റുകളും കൊച്ചി കോർപ്പറേഷന്റെ പ്രതിനിധികളും നേതൃത്വം നൽകി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നും കൊച്ചി കോർപ്പറേഷനിലെ അയൽക്കൂട്ട, ഹരിതകർമസേന പ്രതിനിധികളും ഉൾപ്പെടെ ഏകദേശം 300 സന്നദ്ധപ്രവർത്തകർ തീരദേശ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കടലിൽ ജീവൻ രക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ദൃഢനിശ്ചയത്തത്തെ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ അഭിനദനിച്ചു. കൂടുതൽ വിവരങ്ങൾ മേയർ അഡ്വ. എം അനിൽകുമാർ, ഡി.ഐ.ജി. എൻ. രവി ഡിസ്ട്രിക്ട് കമാൻഡർ കോസ്റ്റ് ഗാർഡ് കേരള - മാഹി, ടി.കെ.അഷറഫ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊച്ചി നഗരസഭ, ഷീബ ലാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പ്രിയ പ്രശാന്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, റെഡീന ആൻ്റണി കൗൺസിലർ, റിഫി സെബാസ്റ്റിൻ എ.ഡി.എസ്.ചെയർപേഴ്സൻ ഡിവിഷൻ 23 എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 7, 2023, 5:15 p.m. | Fort Kochi