.

ഫോർട്ട്കൊച്ചി : കൊച്ചി നഗരസഭ പശ്ചിമ CDS കുടുംബശ്രീ വാർഷീകത്തോടനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിച്ചു.

ഫോർട്ട്കൊച്ചി : കൊച്ചി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീബാ ലാൽ വാർഷികത്തോടനുബന്ധിച്ചുള്ള ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ നബീസ ലത്തീഫ് അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി നിഷാചന്ദ്രൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ സംരംഭകരുടെ വിവിധയിനം ഭക്ഷ്യ ഉത്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിവിധ തരം ജൂസുകൾ, പുഡ്ഡിംഗ് എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. കുടുംബശ്രീ പ്രവർത്തക റഹ്മത്ത്, വിജി അനിൽകുമാർ, മഹിള, നബീസ ലത്തീഫ് വെസ്റ്റ് കൊച്ചി സി.ഡി.എസ്. പ്രസിഡൻ്റ്, സൂരജ് എൻ. എസ്. വെസ്റ്റ് കൊച്ചി സി.ഡി.എസ്. അക്കൗണ്ടൻ്റ്, നസീറ, സ്റ്റെല്ല, വാഹിദ നാസർ, ജാസ്മിൻ, റോസിലി, രേഷ്മ, നസീമ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 11, 2023, 11:49 p.m. | Fort Kochi