.

ഫോർട്ടുകൊച്ചി : പ്രദേശത്തെ വിവിധതരം പായസങ്ങൾ രുചിക്കാൻ അവസരമൊരുക്കി 'കൊച്ചിമധുരം' .

ഫോർട്ടുകൊച്ചി : 'കൊച്ചിമധുരം' കെ.ജെ. മാക്സി M L A ഉദ്ഘാടനം ചെയ്തു. പതിനഞ്ചിൽപരം പായസങ്ങളാണ് ഈ പരിപാടിയിൽ രുചിക്കാൻ അവസരമുള്ളത് . സൂത്ത് രിയാ കാ ഖീർ, ദൂത പായസു , പഞ്ച്ഗഡായു , മേത്തി പായസം, ഖീർ, ലപ്പായ, സേമിയ പായസം, പാലട, ഗോതമ്പ് പായസം, പരിപ്പ് പായസം, അടപ്രഥമൻ , ഈന്തപ്പഴം പായസം, തരി, പഴംകറി പായസം, അരി പായസം, ഈന്തപഴം പായസം, പഴംകറി പായസം എന്നീ കൊച്ചിയിലെ രുചികരങ്ങളായ വിഭവങ്ങളും തരി, പ്രഥമൻ , പാലട, പരിപ്പ്പായസം, സേമിയപായസം എന്നിങ്ങനെ മലയാളികളുടെ പ്രിയ വിഭവങ്ങളും കൂടാതെ കൊച്ചിയിലെ വിവിധഭാഷാ സമൂഹങ്ങളുടെ പായസങ്ങളുമാണ് കൊച്ചി മധുരത്തിലുള്ളത് . കൊച്ചിമധുരം പായസം വിൽപനയല്ല, ഏവർക്കും വിവിധതരം പായസങ്ങൾ രുചിക്കാനുള്ള അവസരമാണ്. ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്ക്കാരിക വൈവിധ്യത്തെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കൊച്ചിമധുരമെന്നും കൊച്ചിയിലെ കൂടുതൽ ഭാഷാ സമൂഹങ്ങളിൽനിന്ന് കൂടുതൽ പായസ വിഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ഡി.റ്റി.പി.സിയും കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്നാണ് പരിപാടി ഒരുക്കിയത്. ബോണി തോമസ് നോഡൽ ഓഫീസർ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, മുകേഷ് ജെയിൻ സാമൂഹ്യ പ്രവർത്തകൻ, അസ്ലം ഖാൻ തഖ്നി മുസ്ലിം കൗൺസിൽ ജില്ലാ സെക്രട്ടറി, യശോദ ഷേണായി, ഫാദർ സിജു ജോസഫ് പാലിയത്തറ ഡയറക്ടർ ഫാത്തിമ ആശുപത്രി, ഫാരിഷ, അനഘ, ഷബീന, സജീവൻ പി എൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, മൺസൂർ നൈന എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 31, 2023, 5:26 p.m. | Fort Kochi