.

ഫോർട്ട്കൊച്ചി : അമരാവതി ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കുറുംകുഴൽ അരങ്ങേറ്റം നടന്നു.

ഫോർട്ട്കൊച്ചി : കുറുംകുഴൽ വാദ്യത്തിൽ അരങ്ങേറ്റം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശികളായ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടികളായ ദേവി നന്ദയും ആരാധ്യയും ഉൾപ്പെടെ 13 പേരാണ് കുറുംകുഴൽ കലാകാരൻ പുതിയകാവ് അൻപുനാഥിൻ്റ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തിയത്. പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും ചെണ്ടമേളവുമായി അരങ്ങേറ്റത്തിന് താളമിട്ടതും ജനങ്ങൾക്ക് ഹൃദ്യമായി. ഹരീഷ് റാവു ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻറ്, പുതിയകാവ് രതീഷ് ചെണ്ട മേള കലാകാരൻ, അൻപൂനാഥ് കുറുംകുഴൽ വാദ്യ കലാകാരൻ, ദേവിനന്ദ, ആരാധ്യ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 6, 2023, 1:28 a.m. | Fort Kochi