.

ഫോർട്ട്കൊച്ചി : ദി അഡ്വഞ്ചറിസ്റ്റിന്റെ നേതൃത്വത്തിൽ ഷില്ലോങ്ങിലേക്കുള്ള റിക്ഷാ റൺ യാത്രയ്ക്ക് തുടക്കമായി.

ഫോർട്ട്കൊച്ചി : യാത്രയിൽ യൂ കെ, യൂ എസ് ഇറ്റലി സ്പെയിൻ തുടങ്ങി വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ റിക്ഷാ റണ്ണിൽ പങ്കെടുത്തു. 75 ഓട്ടോറിക്ഷകളിലായി 175 വിദേശികൾ ഷില്ലോങ്ങിലേക്ക് തിരിച്ചു. പരേഡ് മൈതാനത്തിന് സമീപം ഓട്ടോറിക്ഷകൾ എല്ലാം വിവിധ വർണങ്ങളിൽ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്ന തിരക്കിലായിരുന്നു സഞ്ചാരികൾ. 3500 കിലോമീറ്റർ സഞ്ചരിച്ച് ജയ്സാൽമറിൽ 15 ദിവസം കൊണ്ട് ഷില്ലോങ്ങിൽ എത്തുന്ന വിധത്തിലാണ് യാത്ര. യാത്രയ്ക്കിടയിൽ ലഭിക്കുന്ന തുക സന്നദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോഡിനേറ്റർമാരായ സ്റ്റെഫി, ബഡ്ഡി എന്നിവർ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 3, 2024, 10:54 a.m. | Fort Kochi