.

ഫോർട്ട് കൊച്ചി : ചരിത്രത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ പരേഡ് മൈതാനത്ത് കട്ട വിരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുന്നു.

ഫോർട്ട് കൊച്ചി : മൈതാനത്തിന്റെ ഒരു ഭാഗത്ത് കട്ട വിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ.ജെ മാക്സി M L A യുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. മൈതാനമായി തന്നെ നില നിർത്തുമെന്നും ചുറ്റും ഫെൻസിങ് സ്ഥാപിച്ച് സംരക്ഷിക്കുമെന്നും കെ ജെ മാക്സി M L A പറഞ്ഞു. മൈതാനം പുല്ല് വിരിച്ച് മനോഹരമാക്കും. മൈതാനത്തിന് വെളിച്ചം കിട്ടത്തക്ക വിധം  ലൈറ്റുകൾ സ്ഥാപിക്കും. പുതിയ രൂപ രേഖ തയ്യാറാക്കി ഈ മാസം പന്ത്രണ്ടിന് വീണ്ടും യോഗം ചേരാനും ധാരണയായി. 4 ഏക്കറോളം വിസ്തീർണ്ണമുള്ള മൈതാനത്തിൻ്റെ മുക്കാൽ ഭാഗവും കല്ല് വിരിക്കുന്ന നടപടിയാണ് സ്മാർട്ട് മിഷൻ്റെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനൊരുങ്ങിയത്. ഒരു ഭാഗത്ത് കട്ട വിരിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇതോടെ പണി നിർത്തി വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കെ.ജെ മാക്സി M L Aയുടെ നേതൃത്വത്തിൽ സി.എസ്.എം.എൽ, കിഫ്ബി, ജനപ്രതിനിധികൾ, മൈതാന സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവരുടെ യോഗം വിളിച്ച് ചേർത്തത്. പുതിയ രൂപ രേഖ തയ്യാറാക്കി അടുത്ത യോഗത്തിൽ അംഗീകാരം നൽകിയതിന് ശേഷം മൈതാനം നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനും ധാരണയായി. യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.എ അൻസിയ,കൗൺസിലർമാരായ ബെന്നി ഫർണാണ്ടസ്, ആന്റണി കുരീത്തറ, കെ.എ മനാഫ്, ഫോർട്ട്കൊച്ചി സബ് കലക്ടർ പി.വിഷ്ണു രാജ്, സി.എസ്.എം.എൽ.സി.ഇ.ഒ.ഷാജി.വി നായർ, ജനറൽ മാനേജർ ആർ രാജി, മാനേജർ അശ്വതി, കിഫ്ബി ടീം ലീഡർ സുനിൽ മാത്യൂ, പരേഡ് മൈതാനം സംരക്ഷണ സമിതി ചെയർമാൻ കെ എം ഹസൻ, മുൻ മേയർ കെ ജെ സോഹൻ, ഫുട്ബോൾ കോച്ച് റൂഫസ് ഡിസൂസ,  ക്യാപ്റ്റൻ മോഹൻദാസ്, കെ.ബി സലാം, ഭരത്.എൻ ഘോന, ജയ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 4, 2023, 12:24 a.m. | Fort Kochi