.

ഫോർട്ട്കൊച്ചി : നഗരസഭ പശ്ചിമ CDS കുടുംബശ്രീ വാർഷീകത്തോടനുബന്ധിച്ച് മാലിന്യ സംസ്കരണം എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.

ഫോർട്ട്കൊച്ചി : കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ നബീസ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീബാ ലാൽ സ്വാഗതം ആശംസിച്ചു. സി ഡി എസ് മെമ്പർ സെക്രട്ടറി നിഷാ ചന്ദ്രൻ സ്വാഗതമാശംസിച്ചു. ഗ്രീൻ വില്ലേജ് ഡയറക്ടർ സുഗതൻ ശിവദാസൻ ക്ലാസ്സ്‌ നയിച്ചു. സുധാ പ്രസാദ് ഹരിത കർമ്മ സേനാംഗം ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 11, 2023, 6:40 p.m. | Fort Kochi