.

ഫോർട്ട്കൊച്ചി : കോതമംഗലം പീസ് വാലി ഫൗണ്ടേഷനിലെ പുനരധിവാസ കേന്ദ്രത്തിലെ സഹോദരങ്ങൾക്കായി കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച സംഗമം വേറിട്ട അനുഭവമായി.

ഫോർട്ട്കൊച്ചി : കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഓഫ്‌ഷോർ പട്രോൾ വെസ്സൽ ആയ ഐ സി ജി എസ് സക്ഷം ആണ് അനാഥരും അഗതികളുമായ മനുഷ്യരെ സ്വീകരിക്കാൻ തയ്യാറാക്കിയത്. കപ്പലിന്റെ മുഴുവൻ സ്ഥലങ്ങളും പ്രവർത്തനവും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പരിചയപെടുത്തി. കോസ്റ്റ് ഗാർഡ് കേരള -മാഹി മേധാവി കമാൻഡർ എൻ രവി സംഗമം ഉദ്‌ഘാടനം ചെയ്തു. അനാഥരും അഗതികളുമായ മനുഷ്യരോടൊപ്പവും അവർക്ക് തണലാവുന്ന പീസ് വാലി പോലുള്ള സ്ഥാപനങ്ങൾക്കൊപ്പവും ചിലവഴിക്കുന്ന സമയം ഏറ്റവും മൂല്യമുള്ളതായി കണക്കാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആർ രമേഷ് ഓരോരുത്തരുടെയും അടുത്തെത്തി സംസാരിച്ചു. കോർപ്പറേഷൻ കൗൺസിലർ ഷീബ ഡ്യൂറോം ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പീസ് വാലി ഭാരവാഹികളായ രാജീവ്‌ പള്ളുരുത്തി, കെ എ ഷമീർ, കെ എച് ഹമീദ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 25, 2023, 7:37 p.m. | Fort Kochi