.

ഫോർട്ട്കൊച്ചി : കേരള ലേബർ മുവ്മെന്റ് - കൊച്ചിയുടെ നേത്യത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വീൽ ചെയറും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം നടന്നു.

ഫോർട്ട്കൊച്ചി : കേരള ലേബർ മുവ്മെന്റ് - കൊച്ചിയുടെ നേത്യത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വീൽ ചെയറും അനുബന്ധ ഉപകരണങ്ങളുടെയും വിതരണോത്ഘാടനം കൊത്തലംഗോ കോൺവെന്റിൽ വച്ച് KLM സംസ്ഥാന ഡയറക്ടർ റവ. ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ നിർവഹിച്ചു. സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. മദർ സുപ്പീരിയർ സിസ്റ്റർ ടെസ്സി, സിസ്റ്റർ ഹെലൻ , ജർമ്മനിയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ തോബിയാസ്, സൂസൻ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 25, 2023, 10:56 p.m. | Fort Kochi