.

ഫോർട്ട്കൊച്ചി : വേൾഡ് ക്രോസ് ബോ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ മെഡൽ കരസ്ഥമാക്കിയ വിൽഫ്രഡ് സി മാനുവലിന് നല്ല നസ്രായൻ ഗ്രൂപ്പ് സ്വീകരണം ഒരുക്കി.

ഫോർട്ട്കൊച്ചി : സ്വീകരണ ചടങ്ങിൽ കൊച്ചി എംഎൽഎ കെ ജെ മാക്സി, കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ, കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, ഡോ. ജോയി, റോഷൻ ജോൺ, സമ്പത്ത് കൊച്ചിൻ, ജസ്റ്റിൻ ജൂഡ്, സുനിൽ ബോണി തുടങ്ങിയവർ നേത്യത്വം നൽകി. ആഗ്രയിൽ വെച്ച് ഒക്ടോബർ 29, 30 തീയ്യതികളിൽ നടന്ന മത്സരത്തിൽ 12 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ സീനിയർ വിഭാഗത്തിലാണ് വിൽഫ്രഡ് സ്വർണ്ണ മെഡൽ നേടിയത്. മെഡൽ നേടിയ വിൽഫ്രഡ് സി മാനുവൽ, ഭാര്യ മേരി ഐവി വിൽഫ്രഡ്, മകൾ എയ്ഞ്ചൽ വിൽഫ്രഡ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. ലൈഫ്കൊച്ചിയുടെ അഭിനന്ദനങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 3, 2023, 6:45 p.m. | Fort Kochi