.

ഫോർട്ട്കൊച്ചി : യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു.

ഫോർട്ട്കൊച്ചി : ഡി വൈ എഫ് ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിൽ മെയ് 12 മുതൽ 14 വരെ ഫോർട്ട്കൊച്ചി ബീച്ചിൽ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നു. ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്തു. യുവധാര മാനേജർ എം ഷാജർ അധ്യക്ഷൻ ആയിരുന്നു. കെ ജെ മാക്സി M L A ഫെസ്റ്റിവൽ പതാക ഉയർത്തി. ഫെസ്റ്റിവൽ ഡയറക്ടർ ബെന്യാമിൻ, യുവധാര ചീഫ് എഡിറ്റർ വി വസിഫ്, എഡിറ്റർ ഡോ. ഷിജു ഖാൻ, സിനിമാ സംവിധായകൻ അനുരാജ് മനോഹർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, പ്രസിഡണ്ട് അനീഷ് എം മാത്യു, കെ എം റിയാദ്, അഡ്വ. മനീഷ, ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സമീർ ബിൻസിയും ഇമാം അസീസിയും അവതരിപ്പിച്ച സൂഫി സംഗീത പരിപാടി അരങ്ങേറി. യുവതാര സാഹിത്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 12/05/2023ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നൂറിലേറെ സെഷനുകളിൽ 250 ഓളം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാകായികരംഗത്തെ പ്രതിഭകൾ സംവദിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 11, 2023, 11:26 p.m. | Fort Kochi