.

#kalamassery news

കനത്തമഴ; ഇടപ്പള്ളി കൂനംതൈയിൽ വീട് ഇടിഞ്ഞു വീണു.... വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു...

കനത്ത മഴയെ തുടർന്ന് ഇടപ്പള്ളി കൂനംതൈയിൽ ബീരാൻകുട്ടി റോഡിൽ പൂക്കുടിയിൽ ഹംസയുടെ വീട് ഇടിഞ്ഞുവീണു. രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപെട്ടു. വീടിന്റെ താഴത്തെ നില തകർന്നതിനെ തുടർന്ന് മുകൾഭാ​ഗം ഇടിഞ്ഞ് അടുത്തുള്ള വീടിന് മുകളിലേക്ക് ചെരിഞ്ഞിരിക്കുകയാണ്. സംഭവ സമയത്ത് രണ്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെത്തിച്ചു. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കൗൺസിലർമാരായ ബിന്ദു മനോഹരൻ, പ്രിയ ബാബു, വില്ലേജ് ഓഫീസർ ശശികല, പൊലീസ് ഉദ്യോ​ഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | July 16, 2021, 11:50 a.m. | Kalamassery