.

ഇലഞ്ഞി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി അനുശോചന പ്രാർത്ഥനയും, സർവ്വകക്ഷി സമ്മേളനവും നടത്തി.

ഇലഞ്ഞി : കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ ജി ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാർത്ഥന യോഗത്തിൽ ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ, ഡോജിൻ ജോൺ ബ്ലോക് പഞ്ചായത്ത്‌ മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ, അഡ്വ. അന്നമ്മ ആൻഡ്രൂസ് ഡിസിസി അംഗം, എം പി ജോസഫ് വൈസ് പ്രസിഡന്റ്‌ ഗ്രാമപഞ്ചായത്ത്, ജോണി അരീക്കാട്ടേൽ പ്രസിഡന്റ്‌ മുത്തോലപുരം സർവീസ് സഹകരണ ബാങ്ക്, ടോമി കെ തോമസ് കേരള കോൺഗ്രസ് (M) സംസ്ഥാന സെക്രട്ടറി, ഡെന്നിസ് മർക്കോസ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി, സൈജു തുരുത്തേൽ സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, രാജേഷ് കെ മരങ്ങട്ട് ബി ജെ പി പിറവം മണ്ഡലം സെക്രട്ടറി, ജോയി കുറ്റിപറിച്ചേൽ കേരള കോൺഗ്രസ്‌ ജേക്കബ് മണ്ഡലം സെക്രട്ടറി, വിജയൻ വി എൻ സെക്രട്ടറി എസ് എൻ ഡി പി യോഗം ഇലഞ്ഞി ശാഖ, ജോയി കുളത്തിങ്കൽ കേരളകോൺഗ്രസ്‌ (M) മണ്ഡലം പ്രസിഡന്റ്‌, ബിജു വാട്ടപ്പിള്ളിൽ കേരള കോൺഗ്രസ്‌ ജോസഫ് മണ്ഡലം പ്രസിഡന്റ്‌, ഷേർളി ജോയി ഗ്രാമപഞ്ചായത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ, മോളി എബ്രഹാം, വാർഡ് മെമ്പർ, ജോർജ് ചമ്പമല വാർഡ് മെമ്പർ തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | July 20, 2023, 8:28 p.m. | Elanji