.

#edakochi

ഇടക്കൊച്ചി: വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ അടങ്ങിയ കാർഡുകൾ സ്ഥാപിച്ചു

കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ അടങ്ങിയതും ജീവനക്കാർ വാക്‌സിൻ സ്വീകരിച്ച തിയതി ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന കാർഡുകൾ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം പള്ളുരുത്തി സബ് ഇൻസ്‌പെക്ടർ സെബാസ്റ്റിൻ പി.ചാക്കോ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് റിഡ്ജൻ റിബല്ലോ അധ്യക്ഷത വഹിച്ചു. യുവജന കൺവീനർ പെക്‌സൺ ജോർജ്, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എസ്. ജോസഫ്, എം.ജെ. ജോൺസൺ, ബോബൻ കുര്യാക്കോസ്, ജോസി റിബല്ലോ, ജോപ്സൻ ഡിസൂസ, പി.കെ. സിനി, സിജ ശ്യാംകുമാർ, കെ.എഫ്. ഫ്രാങ്കിലിൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 12, 2021, 7:08 p.m. | Edakochi